ഇടുക്കി: കൊവിഡ് സാഹചര്യത്തിൽ രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് ഈസാമ്പത്തികവർഷ പദ്ധതിയിലുൾപ്പെടുത്തി ഡയാലിസിസിന് ധന സഹായം അനുവദിച്ചു. ഏപ്രിൽ ഒൻപതു മുതൽ മേയ് 15 വരെ ഡയാലിസിസ് ചെയ്യുന്ന 317 രോഗികൾക്ക് ആയിരം രൂപ സഹായം നൽകി. കൊവിഡ് 19 നിലനിൽക്കുന്നതിനാൽ പദ്ധതിയുടെ കാലാവധി 20 വരെ നീട്ടിയതായി പാലിയേറ്റീവ് കെയർ ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.