തൊടുപുഴ: ഭക്ഷ്യ കിറ്റുകളും റേഷൻ സാധനങ്ങളും വാങ്ങുന്നതോടൊപ്പം ഉപഭാക്താക്കൾ സുരക്ഷിതത്വവും ഉറപ്പാക്കണം. ഇതിനായി റേഷൻ കടകളിലെത്തുന്ന ഉപഭോക്താക്കൾ ബയോമെട്രിക് സംവിധാനത്തിൽ വിരലമർത്തുന്നതിന് മുൻപ് കൊവിഡ് പ്രതിരോധ, മുൻകരുതലെന്ന നിലയിൽ സാനിട്ടറൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കണമെന്ന് ജില്ലാ സപ്ളേ ഓഫീസർ അറിയിച്ചു..
എല്ലാ റേഷൻ കടകളിലും സാനിട്ടറൈസർ ലഭ്യമാക്കിയിട്ടുണ്ട്. ലഭിച്ചില്ലയെങ്കിൽ ഉപഭോക്താക്കൾ ചോദിച്ചു വാങ്ങേണ്ടതാണ്. കൈകൾ ശുചീകരിക്കാൻ സാനിട്ടറൈസർ നൽകേണ്ടത് കടയുടമയുടേയും ഉപയോഗിക്കേണ്ടത് ഉപഭോക്താക്കളുടെയും കർത്തവ്യമാണ്. കൊവിഡ് രോഗബാധ ഉണ്ടാകാതെയും പകരാതെയും ഇരിക്കാൻ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തണം. റേഷൻ കടയിലെത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം പതിച്ച് വിവരം നല്കുന്നതിന് മുൻപ് സാനിട്ടറൈസർ നൽകുന്നുണ്ടെന്നും എല്ലാവരും പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഇരട്ടയാറിലെ റേഷൻ കടയുടമ ഇ. ആർ. പ്രസാദ് പറഞ്ഞു.