ഇടുക്കി: പാൽ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന തീറ്റപ്പുൽക്കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്‌സിഡിയോടു കൂടിയ തീറ്റപ്പുൽക്കൃഷി, ഇറിഗേഷൻ അസിസ്റ്റൻസ്, യന്ത്രവൽക്കരണം, ചോളം കൃഷി, തരിശു നിലത്തിൽ പുൽക്കൃഷി, ഫോഡർ കൾട്ടിവേഷൻ ആന്റ് മാർക്കറ്റിംഗ് ബൈ വിമൻ ഗ്രൂപ്പ് (ഗോപാലിക ) തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകർഷകർമേയ് 20 നു മുൻപ് ക്ഷീരവികസന യൂണിറ്റുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷീരവികസനയൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.