ദേവികുളം: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ദേവികുളം താലൂക്കിലെ നല്ലത്തണ്ണിയിൽ എ.കെ ത്യാഗരാജൻ ലൈസൻസിയായി നടത്തിയിരുന്ന 42ാം നമ്പർ റേഷൻ ചില്ലറ വില്പന കേന്ദ്രത്തിന്റെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്തതായി ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.