കരിമണ്ണൂർ: കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ കരിമണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് അംഗങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ജൂൺ 10 വരെ സ്വർണപണയത്തിന്മേൽ 3000 രൂപ വരെ നാല് മാസകാലാവധിയ്ക്ക് പലിശ രഹിതവായ്പയായി നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ബൈജു വറവുങ്കൽ അറിയിച്ചു.