biju

കട്ടപ്പന: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാം ജന്മദിനം മലനാട് യൂണിയൻ ആസ്ഥാനത്ത് 117 മൺചിരാതുകൾ തെളിച്ച് ആചരിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ പൂർത്തീകരിച്ചു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി മഹാമാരിയെ അകറ്റാമെന്നു അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ എല്ലാവരും പാലിക്കണം. പഞ്ചശുദ്ധിയിലൂടെ ജീവിതം നയിച്ച് മഹാമാരിയെ അകറ്റണമെന്നും ബിജു മാധവൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വൽസ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല എന്നിവർ പങ്കെടുത്തു.