തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാം ജന്മദിനത്തോടനുബന്ധിച്ച് തൊടുപുഴ യൂണിയനിൽ ശുചിത്വബോധവത്കരണ ദിനമായി ആചരിച്ചു. 117-ാം ജന്മദിനത്തോടനുബന്ധിച്ച് 117 മൺചെരാതുകളിൽ ദീപം തെളിച്ചു. യൂണിയൻ ആഫീസിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, യൂണിയൻ കൺവീനർ വി. ജയേഷ്, യൂത്ത്മൂവ്മെന്റ് യൂണിയൻ മുൻ പ്രസിഡന്റ് പി.ജെ. സന്തോഷ്, എം.കെ. വിശ്വംഭരൻ എന്നിവർ ദീപം തെളിച്ചു. യൂണിയന്റെ കീഴിലുള്ള 46 ശാഖകളിലും ദീപം തെളിയിച്ചതായി യൂണിയൻ കൺവീനർ വി. ജയേഷ്, വൈസ് ചെയമാൻ ഡോ. കെ. സോമൻ എന്നിവർ അറിയിച്ചു.