പുറപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി പുറപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത നെടിയശാലയിൽ ബോധവത്കരണവും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങളും നടത്തി. ജീവനക്കാരും ആശാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തി. ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തി. റബർ തോട്ടം ഉടമകൾക്ക് കൊതുക് നിയന്ത്രണത്തിനായി പ്രത്യേകം നിർദ്ദേശങ്ങളും നൽകി. മേയ് 16 മുതൽ ഒരാഴ്ചത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഉറവിട നശീകരണ കൊതുക് നിയന്തണ ക്യാമ്പയിന് തുടക്കം കുറിച്ചു. പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അദ്ധ്യക്ഷ വഹിച്ചു.