തൊടുപുഴ: ലോക്ക് ഡൗണിൽ ഇളവ് വരുത്തിയ ഉക്രെയിനിൽ രോഗവ്യാപന ഭീതിയിൽ ഒറ്റപ്പെട്ടു കഴിയുന്ന വിദ്യാർത്ഥികളെയും ഇസ്രായേലിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ നോർക്ക വഴി രജിസ്‌ട്രേഷൻ നടത്തിയവരെയും ഉടൻ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സൗകര്യം ഏർപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോട് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എം.പി പറഞ്ഞു. ഉക്രയിനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിയോ ഇതര സഹായങ്ങളും ലഭിയ്ക്കുന്നില്ലാത്തതിനാൽ വലിയ പ്രതിസന്ധി കളിലൂടെയാണ് ജീവിതം തള്ളി നീക്കുന്നത്. അവർക്കു ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് ഉക്രയിൻ എംബസിയോട് നിർദ്ദേശിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.