തൊടുപുഴ: തിങ്കളാഴ്ച മുതൽ കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളിൽ ബിൽ സ്വീകരിക്കുന്ന സമയം രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെയും ആയിരിക്കും. കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണം ഒഴിവാക്കിയിട്ടുണ്ട്. ഉഭോക്താക്കൾക്ക് എല്ലാ പ്രവൃത്തി ദിവസവും ബിൽ അടയ്ക്കാവുന്നതാണെന്ന് തൊടുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.