തൊടുപുഴ : ലോക് ഡൗൺ കാലത്തെ മദ്യനിരോധനം സംസ്ഥാനത്ത് ആരോഗ്യകരമായ പശ്ചാത്തലത്തിനും സാമൂഹിക ഉന്നതിക്കും കാരണമായിട്ടുണ്ട്. എന്നാൽ ബാറുകളും ഔട്ട് ലെറ്റുകളും വീണ്ടുംതുറന്നു പ്രവർത്തിക്കുവാനുള്ള സാഹചര്യം സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം തകർക്കാൻ കാരണമാകും മദ്യശാലകൾ തുറക്കുന്നതിനെതിരെ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി തൊടുപുഴ എക്‌സൈസ് കാര്യാലയത്തിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി ടി ജെ പീറ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസ് ഹരിതവേദി ജില്ലാ കോർഡിനേറ്റർ ജോസ് കിഴക്കേ കര തൊടുപുഴ നിയോജകമണ്ഡലം ചെയർമാൻ ജോർജ്ജ് ജോൺ ജില്ലാ കമ്മിറ്റിയംഗം സെബാസ്റ്റ്യൻ കൊച്ചടിവാരം തുടങ്ങിയവർ പങ്കെടുത്തു.