തൊടുപുഴ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്വാറൻറ്റൈനിലുള്ളവർക്കും ആയുർവേദ പ്രതിരോധമരുന്നുകൾ നൽകാനുള്ള സർക്കാർ തീരുമാനം പൊതുജനാരോഗ്യത്തിന് ഗുണപ്രദമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയവർക്കും ആയുർവേദത്തിന്റെ പ്രതിരോധം ഉപയോഗപ്പെടുത്താനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം എന്ന സന്ദേശത്തോടെ സർക്കാർ ആരംഭിച്ച ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയുള്ള ഈ സേവനം പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡോ: ആർ കൃഷ്ണകുമാർ ജനറൽ സെക്രട്ടറി ഡോ: വി.ജെ സെബി എന്നിവർ പറഞ്ഞു