തൊടുപുഴ: സി.എം.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി പരിരക്ഷ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. നിർമ്മാണമേഖലയിലെയടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകുക, തൊഴിൽ പരിരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വിവിധ സ്ഥലങ്ങളിൽ ധർണയ്ക്ക് ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, കെ.എ. കുര്യൻ, അനിൽകുമാർ സി.കെ വിജയൻ, ടി.ജി. ബിജു, എൽ. രാജൻ, ടി.എ. അനുരാജ്, വി.കെ. സജീവൻ എന്നിവർ നേതൃത്വം നൽകി.