മുട്ടം: വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് രാവിലെ ആറ് മുതൽ 20 സെന്റി മീറ്റർ തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 41.64 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. വേനൽ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായിട്ട് അണക്കെട്ടിന്റെ വലത് കനലിലൂടെയും ഇടത് കനാലിലൂടെയും വെള്ളം കടത്തി വിടുന്നുമുണ്ട്.