മുട്ടം: ലോക്ക്ഡൗണിന്റെ ഭാഗമായി വിജിലൻസും ഭക്ഷ്യ സുരക്ഷാ വകുപ്പും മുട്ടത്ത് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണിത്. 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 10 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നടപടികൾക്കായി കളക്ടർക്ക് കൈമാറി. വിജിലൻസ് സി.ഐ ടിപ്സൺ തോമസ്, എ.എസ്.ഐ ഷാജി കുമാർ, അസി. താലൂക്ക് സപ്ലൈ ഓഫീസർ ഷിജു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.