തൊടുപുഴ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ അധിക്ഷേപിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാചക ബുക്ക് അയച്ച് പ്രതിഷേധിച്ചു. പ്രതിഷേധസമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. പകലാകെ വീട്ടിലിരിന്ന് പാചക പരീക്ഷണം നടത്തുകയും അന്തി ചർച്ചകളിൽ ജനനേതാക്കൻമാരെ അപമാനിക്കുകയും ചെയ്യുന്ന എ.എ റഹിം ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറി മുഴുവൻ സമയ പാചക വിദ്യയിലേക്ക് തിരിയണം, അതിന് ഈ പുസ്തകം സഹായകരമാകട്ടെയെന്ന് ആശംസിക്കുന്നായി ടോണി തോമസ് പറഞ്ഞു. ജില്ലാ ഭാരവാഹികളായ സിബി ജോസഫ്, ജെസ്റ്റിൻ ചെകിടി, ഫസൽ സുലൈമാൻ, ബുർഹാൻ ഹുസൈൻ റാവുത്തർ എന്നിവർ നേതൃത്വം നൽകി.