തൊടുപുഴ: ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ അഭിഭാഷകരുടെ വീടുകളിൽ പച്ചക്കറിതൈകൾ എത്തിച്ചു നൽകി. സീനിയർ അഭിഭാഷകനായ സി.കെ. വിദ്യാസാഗറിന് ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. ബിജു തൈകൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുപത് തൈകൾ അടങ്ങിയ ട്രേകളാണ് ഓരോ വീടുകളിലും അഭിഭാഷകർ നൽകിയത്. ചടങ്ങിൽ അഭിഭാഷകരായ അഖിൽ. എസ്, ബി. രാജേഷ്, എച്ച്. കൃഷ്ണകുമാർ, എം.എസ് അനന്ദു എന്നിവർ പങ്കെടുത്തു.