 മാർച്ച് മൂന്ന്- മേയ് മൂന്ന്

ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽ ചെലവഴിച്ചു. ഏപ്രിൽ അവസാനം ഒരു തവണ വീടിനടുത്തെ റേഷൻ കടയിൽ പോയി. അടുത്ത പലച്ചരക്ക് കടയിലും പോയി

 മേയ് മൂന്ന്

സ്വന്തം ആട്ടോറിക്ഷയിൽ പുറ്റടിയിലെ തന്റെ ബേക്കറി ക്ളീൻ ചെയ്യാൻ പോയി. ഒരു മണിക്കൂറിനടുത്ത് ചെലവഴിച്ചു.

 മേയ് നാല്- 10

ദിവസവും സ്വന്തം ആട്ടോറിക്ഷയിൽ ബേക്കറിയിൽ വന്നിരുന്നു. രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് വരെ കടയിലിരുന്ന ശേഷം തിരികെ ആട്ടോറിക്ഷയിൽ വീട്ടിലേക്ക്

 മേയ് 11

രാവിലെ 10.30

സ്വന്തം ആട്ടോറിക്ഷയിൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് എത്തി. തുടർന്ന് മാളിയേക്കൽ ഏജൻസീസ് കട്ടപ്പന,​ ഇ.എം. ബേബി ഏജൻസീസ് കട്ടപ്പന,​ പുളിയൻമലയ്ക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ പോയി

 മേയ് 12-​ 13

സ്വന്തം ആട്ടോറിക്ഷയിൽ ബേക്കറിയിലേക്ക് രാവിലെ 7.30 മുതൽ വൈകിട്ട് അഞ്ച് വരെ കടയിലിരുന്ന ശേഷം തിരികെ ആട്ടോറിക്ഷയിൽ വീട്ടിലേക്ക്

 മേയ് 14

വൈകിട്ട് മൂന്ന് വരെ ബേക്കറിയിൽ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈ സ്ഥലങ്ങളിൽ സമയം ഉണ്ടായിരുന്നവർ ബന്ധപ്പെടുക: ഫോൺ: സെൻട്രൽ സെൽ- 04862233130/ 23311, ഹെൽപ്പ് ഡെസ്ക്- 04862232221/ 233118