കട്ടപ്പന: ഇരട്ടയാറിൽ പിറന്ന പശുക്കിടാവിന് രണ്ടു തല. ഇരട്ടയാർ നോർത്ത് അയ്ക്കൽ സാബുവിന്റെ വീട്ടിലെ പശുവാണ് ഇരട്ടത്തലയുള്ള കുട്ടിയ്ക്ക് ജന്മം നൽകിയത്. ഇരട്ടയാർ മൃഗാശുപത്രിയിലെ ഡോ. ധനേഷ് കൃഷ്ണൻ, ഡോ: വിഷ്ണു എന്നിവർ ചേർന്ന് ശസ്ത്രക്രിയയിലൂടെയാണ് പശുകുട്ടിയെ പുറത്തെടുത്തത്. എന്നാൽ ഗർഭപാത്രത്തിൽ തന്നെ പശുക്കിടാരിക്ക് ജീവൻ നഷ്ടമായിരുന്നു. വിവരമറിഞ്ഞ് അപൂർവയിനം പശുക്കിടാരിയെ കാണാൻ നിരവധി പേർ സാബുവിന്റെ വീട്ടിലെത്തി.