നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് വാർഷിക ദിനത്തിൽ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വിവിധ ശാഖകളിൽ ശുദ്ധി പഞ്ചക മഹാദീപം കൊളുത്തി ലളിതമായ ചടങ്ങുകളോടെ ശുചിത്വ ദിനം ആചരിച്ചു. ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുന്ന കൊവിഡ്- 19 മഹാമാരിയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങൾക്ക് പ്രാഥാന്യമേറുകയാണെന്നും ഈ മഹാമാരിയിൽ നിന്നും മോചനം നേടാൻ ശുചിത്വം പാലിക്കുക എന്നതാണ് പരമപ്രധാനമെന്നും യൂണിയൻ ഓഫീസ് അങ്കണത്തിൽ ദീപപ്രകാശനം നടത്തിക്കൊണ്ട് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു. ലോക്ഡൗൺ സുരക്ഷയും സാമൂഹിക അകലവും നിബന്ധനകളും പാലിച്ച് നടത്തിയ ശുദ്ധിപഞ്ചക മഹാദീപ പ്രോജ്വലനത്തിൽ കൊവിഡ്- 19 പ്രതിരോധ പ്രവർത്തകരെ സ്മരിക്കുകയും ചെയ്തു.