കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 117ാം ജന്മദിനത്തോടനുബന്ധിച്ച് തൊപ്പിപ്പാള ശാഖയിൽ ഐക്യദീപം തെളിച്ചു. പ്രസിഡന്റ് കെ.എസ്. ബിജു, സെക്രട്ടറി വി.വി. ഷാജി, വൈസ് പ്രസിഡന്റ് സാബു, കെ.ആർ. ശ്രീധരൻ, ജയമോൾ സുകു എന്നിവർ പങ്കെടുത്തു. ഈട്ടിത്തോപ്പ് ശാഖയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിച്ചു. പ്രസിഡന്റ് സജീവ് ഈറ്റയ്ക്കൽ, ബിജു വിരുപ്പിൽ, വനിത സംഘം പ്രസിഡന്റ് മിനി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.