മുട്ടം: യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിഷ രഹിത പച്ചക്കറി കൃഷി ആരംഭിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ അഡ്വ. അരുൺ ചെറിയാൻ, സഹോദരൻ രാഹുൽ ചെറിയാൻ എന്നിവർ കൃഷിക്കായി വിട്ടു നൽകിയ അറുപത് സെന്റ് സ്ഥലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യ ഘട്ടത്തില്‍ പയര്‍, വെണ്ട, വഴുതന, പച്ചമുളക്, ചീര, ചീനി, കുമ്പളം, വെള്ളരി, തക്കാളി, ചേമ്പ്, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേഷ്, കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം എ.ഒ. ചെറിയാൻ എന്നിവർ ചേർന്ന് പദ്ധതിയുടെ പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം നിർവ്വഹിച്ചു.