kambammettu
അതിർത്തി ചെക്ക്‌പോസ്റ്റായ കമ്പംമെട്ടിൽ നിരീക്ഷണത്തിനായി എത്തിയ ഡിഐജി

നെടുങ്കണ്ടം: അതിർത്തമേഖലകളിലെ പൊലീസ് സുരക്ഷ സംവിധാനം നേരിട്ട് പരിശോധിക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ്‌കുമാർ എത്തി. കമ്പംമെട്ട്, രാമക്കൽമേട് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ പരശോധന നടത്തി. കൊവിഡ്- 19 തമിഴ്‌നാട്ടിൽ പടർന്നതോടെ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് പ്രദേശത്ത് നിരീക്ഷണത്തിനായി എത്തിയത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് പോയി തിരികെ അതിർത്തി കടന്ന് എത്തുന്നവരെ പിടികൂടി നിരീക്ഷണത്തിലാക്കുകയും അല്ലാത്തവരെ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ച് അയച്ചും വരികയാണ്. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.