കട്ടപ്പന: കൊവിഡ് സ്ഥിരീകരിച്ച പുറ്റടിയിലെ ബേക്കറി ഉടമയുമായി സമ്പർക്കം പുലർത്തിയ 236 പേരുടെ പട്ടിക തയ്യാറായി. ഇവരിൽ 50 പേർ മാത്രമാണ് അടുത്തിടപഴകിയത്. പട്ടികയിലെ മുഴുവൻ പേരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി. ഏഴുദിവസത്തെ നിരീക്ഷണത്തിനുശേഷം ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചുതുടങ്ങും. കരുണാപുരം പഞ്ചായത്തിലെ സമ്പർക്ക പട്ടികയിൽ 25 പേരാണുള്ളത്. ഇവരിൽ ഏഴുപേരാണ് പ്രാഥമിക സമ്പർക്കം പുലർത്തിയത്. രോഗബാധിതന്റെ കുടുംബങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.