udumbannoor
ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ചിരാതുകളിൽ തിരി തെളിക്കുന്നു

ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ നേതൃത്വത്തിൽ 117-ാമത് ജന്മദിനം ശാഖാ ഓഫീസിൽ ആഘോഷിച്ചു. 117 ചിരാതുകളിൽ തിരി തെളിയിച്ചു. ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, സെക്രട്ടറി പി.കെ. രാമചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, യൂണിയൻ കൗൺസിലർ ഗിരിജാ ശിവൻ, എംപ്ലോയീസ് ഫോറം താലൂക്ക് പ്രസിഡന്റ് അജിമോൻ എന്നിവർ പങ്കെടുത്തു.