ശാന്തൻപാറ: ചേരിയാറിൽ 60 ലിറ്റർ കോടയും നാല് കിലോഗ്രാം മ്ലാവിറച്ചിയും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. ചേരിയാർ സ്വദേശി ശേഖറാണ് (48) അറസ്റ്റിലായത്. കെ. ആർ. വി, ഗൂഢംപാറ എസ്റ്റേറ്റുകളോട് ചേർന്നുള്ള നീർച്ചാലിൽ നിന്നാണ് പ്രതിയെ തോക്കും, കോടയും, മ്ലാവിറച്ചിയും സഹിതം പൊലീസ് പിടികൂടിയത്. മ്ലാവിറച്ചി വനം വകുപ്പിന് കൈമാറും. അബ്കാരി, ആയുധ നിയമങ്ങൾ പ്രകാരം പ്രതിക്കെതിരെ പൊലീസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഐ വി. വിനോദ് കുമാർ, എസ്.സി.പിഒമാരായ സി.ആർ. ചന്ദ്ര ബോസ്, ജയചന്ദ്രൻ പിള്ള, സി.പി.ഒമാരായ നിബിൻ രാജു, ബേബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാംസത്തിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെകനോളജി സെന്ററിലേക്ക് വനം വകുപ്പ് അയയ്ക്കും.