ഇടുക്കി:ജില്ലയിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിൽ ആറ് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ 19നു രാവിലെ 10 മുതൽ അഭിമുഖം നടത്തും.എസ്എസ്എൽസി,കേരള രജിസ്‌ട്രേഷനോടു കൂടിയ ഓക്‌സിലറി നഴ്‌സ് ആന്റ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (എഎൻഎം)എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ജിഎൻഎം/ബിഎസ് സി നഴ്‌സിംഗ് യോഗ്യതയുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതില്ല.പ്രായപരിധി 45 വയസിൽ താഴെയായിരിക്കണം. ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

ധർണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സിഎംപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. പാർട്ടി അംഗങ്ങൾ അവരുടെ വീടുകളിലാണ് ധർണ നടത്തിയത് . ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു, കെ.എ.കുര്യൻ, വി.ആർ.അനിൽകുമാർ , എൽ.രാജൻ, ടി.ജി. ബിജു, സി.കെ.വിജയൻ ,ടി .എ.അനുരാജ്.വി.കെ.സജീവൻ, സി.എസ്.ഷാജി എന്നിവർ നേതൃത്വം നൽകി.