തൊടുപുഴ : പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന തീറ്റപ്പുൽക്കൃഷി പദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്‌സിഡിയോടു കൂടിയ തീറ്റപ്പുൽക്കൃഷി, ഇറിഗേഷൻ അസിസ്റ്റൻസ്, യന്ത്രവൽക്കരണം , ചോളം കൃഷി, തരിശു നിലത്തിൽ പുൽ ക്കൃഷി ,ഫോഡർ കൾട്ടിവേഷൻ ആൻഡ് മാർക്കറ്റിംഗ് ബൈ വിമൻ ഗ്രൂപ്പ് (ഗോപാലിക ) തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കും. താല്പര്യമുള്ള ക്ഷീരകർഷകർ 20നു മുൻപ് അതാത് ക്ഷീരവികസനയൂണിറ്റുകളിൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതാത് ക്ഷീരവികസനയൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.