ഇടുക്കി: കുരുമുളക് എടുക്കുന്ന ജോലിയുമായെത്തിയ അഞ്ച് തൊഴിലാളികൾക്ക് ഇടുക്കിയിൽ കുടുങ്ങി, ഒടുവിൽ അവരെ നാട്ടിലെത്തിച്ചു. കാസർഗോഡുകാരായ അഞ്ച് തൊഴിലാളികളെയാണ് കെ.എസ്.യു നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. .അഞ്ച്‌തൊഴിലാളികൾലോക്ഡൗൺ മൂലം തിരികെ നാട്ടിലേക്ക് പോകാൻ കഴിയാതെ ഇടുക്കിയിൽ ഒറ്റപ്പെട്ടിരിക്കുന്ന വിവരം കെ.എസ്.യു കാസർഗോസ് ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസിനെ അറിയിക്കുകയും അവരെ നാട്ടിലെത്തിക്കുന്നതിനായി സഹായം അഭ്യർത്ഥിക്കുകയുമായിരിന്നു. ഇതെതുടർന്ന് ഇവർക്ക് തിരികെ പോകാനുള്ള വാഹന സൗകര്യവും ഭക്ഷണവും ടോണി തോമസും കെ.എസ്.യു നേതാക്കളായ ഫസൽ സുലൈമാൻ, വിഷ്ണു ദേവ് , ജിനോ ബഥേൽ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ച് തൊഴിലാളികളെ യാത്രയാക്കി.