മൂലമറ്റം: കെഎസ്ഇബി ജീവനക്കാരനെ മൂലമറ്റം കെഎസ്ഇബി ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പതിപ്പള്ളി ഈറകുന്നേൽ പരേതനായ പരമേശ്വരന്റെ മകനും കാസർകോഡ് കെഎസ്ഇബിയിലെ മീറ്റർ റീഡറുമായ പ്രദീപ്കുമാർ (25) ആണ് മരിച്ചത്.മൃതദേഹത്തിന് 3 ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.ക്വാർട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസം.മാതാവ് പരേതയായ തങ്കമണി.സഹോദരി പ്രവീണ.സംസ്കാരം നടത്തി.