മുട്ടം:പഴയമറ്റത്ത് ചാരായം വാറ്റിയ തുടങ്ങനാട് കുര്യാളശ്ശേരിയിൽ മത്തായി ഉലഹന്നാൻ (ജോസ് )നെ തൊടുപുഴ എക്സൈസ് സി ഐ അബു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടി..50 ലിറ്റർ കോട, 650 മില്ലി ചാരായം, വാറ്റാനുള്ള ഉപകരണങ്ങൾ എന്നിവ പ്രതിയിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് ചന്ദ്രൻ, ബാബു എം കെ, സിവിൽ ഓഫീസർമാരായ സജീവ്, വിനീഷ്, വിഷ്ണു, ബിന്ദു എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച്ച രാത്രിയിൽ മുട്ടം ശങ്കരപ്പള്ളിയിൽ വില്ലേജ് ഓഫീസിന് സമീപം ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മുട്ടം പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ മാത്രമാണ് പരിശോധന സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞത്.