മുട്ടം: അറക്കുളം കുരുതിക്കളം ഭാഗത്ത് ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം. റോഡരുകിൽ നിന്നിരുന്ന മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും വലിയ തീഗോളമുണ്ടാവുകയും ചെയ്തു. കൂവണ്ണിയിൽ ജോഷി , കണിയാങ്കണ്ടത്തിൽ സിജു, എന്നിവരുടെ കാർഷികോത്പന്നങ്ങൾ നശിക്കുകയും സിജുവിൻ്റെ കെട്ടിടം തകരുകയും ചെയ്തു.മരം വീണതിനെ തുടർന്ന് തൊടുപുഴ-പുളിയംമല റോഡിലും വെള്ളിയാമറ്റം പഞ്ചായത്ത് റോഡിലും മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു.ആദിവാസി മേഖലയായ പുച്ച പ്രയ്ക്ക് വൈദ്യുതി കടത്തി വിടുന്ന കുരുതികളത്തെ ട്രാൻസ്ഫോമറും തകരാറിലായി.ഇതോടെ അറക്കുളം മൈലാടി കുരുതിക്കളം പൂച്ചപ്ര പ്രദേശങ്ങൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലുമായി.മൂലമറ്റം ഫയർഫോഴ്സും, കാഞ്ഞാർ പൊലീസും വൈദ്യുതി ബോർഡ്‌ അധികാരികളും സ്ഥലത്തെത്തി മരം വെട്ടിമാറ്റിയും, കമ്പികൾ മുറിച്ച് മാറ്റിയും ഗതാഗതം പുനസ്ഥാപിച്ചു.