തൊടുപുഴ: മുതലക്കോടം സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സകൂളിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 04862 222103, 8547632122.
മാതൃദിനാചരണം
രാജകുമാരി: കുരുവിളാസിറ്റി ഗുഡ് സമരിറ്റൻ ആതുരാശ്രമത്തിൽ ലോക മാതൃദിനാചരണം നടത്തി. 94 വയസുള്ള ആശ്രമം അന്തേവാസി മറിയാമ്മച്ചി ദീപംതെളിച്ച് ഉദ്ഘാടനംചെയ്തു. 49 പേരാണ് ആശ്രമത്തിലുള്ളത്. ഇതിൽ 24 പേർ സ്ത്രീകളാണ്. ആശ്രമം ഡയറക്ടർ ഫാ. ബെന്നി ഉലഹന്നാൻ നേതൃത്വംനൽകി