ചെറുതോണി:കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. കൊക്കരക്കുളം കുരീക്കുന്നേൽ പരേതനായ ശേഖരന്റെ മകൻ കെ എസ് പ്രസാദ് (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ന് കൊക്കരക്കുളത്ത് എസ് വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അൻപത് അടിയോളം താഴ്ചയുള്ള റോഡിലേക്ക് മറിഞ്ഞാണ് അപകടം. കാറിൽ പ്രസാദ് മാത്രമാണുണ്ടായിരുന്നത്.മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മാതാവ് ലീല. സഹോദരങ്ങൾ: പ്രകാശ്, പ്രമോദ്.