newman
എൻ.സി.സി യുണിറ്റിന്റെ നേതൃത്വത്തിൽ ക്വാറന്റെയിൻ സൗകര്യമൊരുക്കുന്നു

തൊടുപുഴ : നാടെങ്ങും കൊവിഡ് 19 പ്രതിരോധ യത്‌നം പുരോഗമിക്കുമ്പോൾ മികച്ച ഇടപെടലുകളുമായി തൊടുപുഴ ന്യൂമാൻ കോളേജ് ശ്രദ്ധയാകർഷിച്ചും കോളേജ് എൻ.സി.സി യുണിറ്റിന്റെ നേതൃത്വത്തിൽ ക്വാറന്റെയിൻ സൗകര്യമൊരുക്കിയാണ് പുതിയ സേവനപാത തുറന്നത്. വിദേശത്ത് നിന്നും നാട്ടിൽ എത്തി നിരീക്ഷണത്തിൽ കഴിയേണ്ടവർക്ക് ആശ്വസമേകും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സാദ്ധ്യമായ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ച് വിജയിപ്പിക്കാൻ കോളേജ് സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ് അറിയിച്ചു കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലുള്ള ഗസ്റ്റ് റൂമുകളാണ് ക്വാറന്റെയിൻ കേന്ദ്രത്തിനായി സജ്ജികരിച്ചിരിക്കുന്നത്. തൊടുപുഴ തഹസിൽദാർ ജോസുകുട്ടി കെ. എം, ഡെപ്യൂട്ടി തഹസിൽദാർ ഷാജി മോൻ, മുൻസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ്, കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ഡോ.മാനുവൽ പിച്ചളക്കാട്ട്, എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് സി മാത്യു ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ ആൽബിൻ ബെന്നി, സർജന്റ് ബിയോൺ ബെന്നി, അൽവർ ഹുസൈൻ എന്നിവർ വിവിധ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിരീക്ഷണ കേന്ദ്രം ക്രമികരിച്ചു.