തൊടുപുഴ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾകേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ ലോട്ടറി തൊഴിലാളികൾ പട്ടിണി സമരം നടത്തി. മാർച്ച് 22 മുതലുളള ടിക്കറ്റ് പിൻവലിക്കുക, നറുക്കെടുപ്പ് റദ്ദാക്കുക,പുതിയ ടിക്കറ്റുകൾ അനുവദിക്കുക, ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ അടിയന്തിര സഹായം അനുവദിക്കുക ഈ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പട്ടിണിസമരം ജില്ലാ വൈസ് പ്രസിഡന്റ് ടി.എച്ച്. ഹലീൽ ഉദ്ഘാടനം ചെയ്തു. പീറ്റർ സെബാസ്റ്റ്യൻ കെ.ആർ. ശിവദാസ് എന്നിവർ പ്രസംഗിച്ചു.