ഇടുക്കി :അപകടകരമായ നിലയിലുള്ള മരങ്ങൾ വെട്ടി പൊതുഇടങ്ങൾ സുരക്ഷിതമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗംതീരുമാനിച്ചു. അദ്ധ്യക്ഷൻ ജില്ലാ കളക്ടർഎച്ച് ദിനേശന്റെ അദ്ധ്യയക്ഷതയിൽ ചേർന്ന മഴക്കാല പൂർവ്വ യോഗത്തിലാണ് .സ്വകാര്യ സ്ഥങ്ങളിലെതടക്കം മരങ്ങൾ, ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റി പൊതുഇടങ്ങൾ സുരക്ഷിതമാക്കാൻ നിർവ്വഹണോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
പുഴകളിലെയും തോടുകളിലെയും നീർച്ചാലുകളിലെയും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. റോഡു വശങ്ങളിലെ മരം വെട്ടി സഞ്ചാരതടസ്സമുണ്ടാകാത്ത വിധം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. ദുരന്തപ്രതിരോധ രക്ഷപ്രവർത്തന ഉപകരണങ്ങൾ അടിയന്തരമായി അറ്റകുറ്റപണി തീർത്ത് പ്രവർത്തന സജ്ജമാണെന്ന് വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണം. പ്രാദേശികമായി ലഭ്യമാക്കാൻ കഴിയുന്ന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വെയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ആളുകളെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ കണ്ടെത്തണം. സന്നദ്ധ പ്രവർത്തകർക്ക് അഗ്‌നി ശമന സേനയുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ദുരന്ത പ്രതിരോധത്തിലും രക്ഷാപ്രവർത്തനത്തിലും പരിശീലനം നൽകും. ഉപയോഗശൂന്യമായ ക്വാറികൾ, പടുതാക്കുളങ്ങൾ എന്നിവയ്ക്ക് ചുറ്റും സുരക്ഷവേലി ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി.കെ മധു, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ് മൂന്നാർ ഡിഎഫ്ഒ കണ്ണൻ എംവി,വിവിധ വകുപ്പ് മേലധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.