ഇടുക്കി : മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൽ വിവിധ നിലകളിൽ തറകൾ, ലിഫ്റ്റ്, പ്രവേശനകവാടം, തുരങ്കം, മുതലായവ അടിച്ചുവാരി വയർ ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക, സ്‌കൂൾ ബസ്സിൽ സഹായിയായി പോകുക, വീടുകളിൽ നിന്നും മാലിന്യങ്ങൾ സംഭരിച്ച് മാലിന്യസംസ്‌കരണിയിൽ നിക്ഷേപിക്കുക, വൈദ്യുതി നിലയത്തിലെ പൂന്തോട്ടം സംരക്ഷിക്കുക, തുടങ്ങിയ ജോലികൾ ചെയ്യുന്നതിനായി ദിവസേന അഞ്ച് മുൻപരിചയമുള്ള തൊഴിലാളികളെനിയമിക്കും. ജൂലായ് ഒന്നു മുതൽ 2021 മാർച്ച് 31 വരെ യാണ് നിയമനം.ഇത് സംബന്ധിച്ച് കരാറുകാരിൽ നിന്നും ജനറേഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 7,93,350 നിരതദ്രവ്യം 19,900. ടെൻഡർ ഫോറത്തിന് വില 1900. മേയ് 20 മുതൽ ജൂൺ 12 വരെ ബിഡ് സമർപ്പിക്കാം . ജൂൺ 16ന് 3 മണിക്ക് ബിഡ് തുറക്കും.
ഇടെൻഡറിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ഡിജിറ്റൽ സിഗ്‌നേച്ചർ സർട്ടിഫിക്കറ്റ് കൂടിയുള്ള പോർട്ടൽ ഉണ്ടായിരിക്കണം. ഇ ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സംസ്ഥാന ഐടി മിഷൻ, ഇഗവൺമെന്റ് പിഎംയു, സർക്കാർ സഹായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 252029, 9496009388.