ഇടുക്കി : മഴക്കാല മുന്നൊരുക്കത്തിനും ദുരന്തപ്രതിരോധത്തിനും സന്നദ്ധ സംഘടനകളുടെ സഹകരണം പ്രയോജനപ്പെടുത്താൻ കലക്ട്രേറ്റിൽ ചേർന്ന സന്നദ്ധ സംഘടനാ ഭാരവാഹികളുമായുള്ള മഴക്കാല പൂർവ്വ അവലോകന യോഗത്തിൽ തീരുമാനിച്ചു.ജലസ്രോതസ്സുകളിലെ നീരൊഴിക്ക് സൂഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച അഡീഷണൽ ഡിസ്‌ക്ട്രിറ്റ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ അറിയിച്ചു. ഫ്‌ളഡ് മാപ്പിങ്, സന്നദ്ധം പോർട്ടൽ രജിസ്‌ട്രേഷൻ, താലൂക്ക് തല യോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. സംഘടനകൾ പ്രദേശിക ആലശ്യങ്ങൾക്കനുസൃതമായി രൂപരേഖ തയ്യാറാക്കും. ക്യാമ്പ് ഒരുക്കുക, ദുരിത ബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുക, ദുരന്ത പ്രതിരോധ ബോധവൽക്കരണം, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം എന്നിവ സംഘടനകൾ ജില്ലാ ദുരന്ത നിവാരണ പ്രതിരോധ സമിതിയ്ക്കുറപ്പു നൽകി. ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം, ജോയിന്റ് സെക്രട്ടറി് ഗ്രേസ് ആന്റണി, ഇന്റർ ഏജൻസി കൺവീനർ സിബി തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.