തൊടുപുഴ: അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ എസ്. അജിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.സി രാധാകുമാർ, ടി.എൻ. സുശീലൻ നായർ, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ, മണ്ഡലം ട്രെഷറർ കെ.ജി. സന്തോഷ് എന്നിവർ പങ്കെടുത്തു.