കൂട്ടാർ : കോവി‌ഡ് 19 രോഗവ്യാപന പഞ്ചാത്തലത്തിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് സഹായ ഹസ്തവുമായി കൂട്ടാർ സർവീസ് സഹകരണ ബാങ്ക്. അംഗങ്ങൾക്ക് 6.8 ശതമാനം പലിശ നിരക്കിൽ സ്വർണ്ണപണയ വായ്പയായി രണ്ട് ലക്ഷം രൂപയും കൂടാതെ മൂന്ന് മാസ കാലാവധിക്ക് 10000 രൂപാ പലിശ രഹിത സ്വർണ്ണപണയ വായ്പയും നൽകുന്നു. ബാങ്കിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ ഇതര സ്വയംസഹായ സംഘത്തിലെ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പയായി ഒരു കുട്ടിയ്ക്ക് 25000 രൂപാ വീതവും കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ 5000 രൂപാ വീതവും വായ്പ നൽകും. പശുവളർത്തൽ,​ ആടുവളർത്തൽ,​ കോഴിവളർത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കും സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പയായി അംഗങ്ങൾക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും വായ്പ നൽകും. കൂടാതെ സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ബാങ്കിന്റെ സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും വിവിധ കൃഷികൾ നടത്തുമെന്നും ബാങ്ക് പ്രസിഡന്റ് കെ.ഡി ജെയിംസ് അറിയിച്ചു.