തൊടുപുഴ: ജെസിഐ തൊടുപുഴ ഗ്രാൻഡിന്റെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെന്റെയും ആഭിമുഖ്യത്തിൽ ചെറുതോണി പതിനേഴ് വീട് കോളനിയിലെയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലാ സർവേ സുപ്രണ്ട് അബ്ദുൾ കലാം ആസാദും കുട്ടികൾക്കുള്ള വസ്ത്രവിതരണം ബിജു വൈശ്യംപറമ്പിലും, മാസ്‌ക് വിതരണം വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ജി. സത്യനും നിർവഹിച്ചു. ജെസിഐ തൊടുപുഴ ഗ്രാൻഡ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജനറൽ സെക്രട്ടറി മനു തോമസ്, മലബാർ ഗോൾഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജറാൾഡ് മാനുവൽ, പി. കെ. സന്തോഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ പി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.