മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്, സ്‌കൗട്ട്ആന്റ് ഗൈഡ്, പി.ടി.എ എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച സ്‌നേഹ വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പുകർമ്മവും ഇന്ന് രാവിലെ 8.30ന് നടക്കും. സ്‌കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂർ വെഞ്ചിരിപ്പുകർമ്മം നിർവഹിക്കും. കോടിക്കുളത്തിനു സമീപം ചെറുത്തൊട്ടിൻകരയിലാണ് വീട് പണി പൂർത്തിയായിരിക്കുന്നത്.