തൊടുപുഴ : മദ്യ വിതരണ രംഗത്തെ സുതാര്യത തകർത്ത് ബിവറേജസ് കോർപ്പറേഷനെ സ്വകാര്യ മദ്യ മാഫിയയ്ക്ക് തീറെഴുതുവാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി ) ആവശ്യണ്ടെട്ടു. .നരേന്ദ്ര മോദി സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തോട് ഉള്ള നയവും പിണറായി സർക്കാരിന്റെ സമീപനവും ഒന്നുതന്നെയാണ് എന്നതിന് അവസാന ഉദാഹരണമാണ് വദേശമദ്യശാലകളും ബാറുകളും ഒന്നിച്ചു തുറക്കാനുള്ള തീരുമാനത്തിനു പിന്നിെലന്ന് സംശയക്കേണ്ടിയിരിക്കുന്നു. ഓൺലൈൻ മദ്യ വ്യാപാരത്തിന് രണ്ടാംഘട്ട ലോക്ക്ഡൗൺ അവസാനിച്ചതിനു ശേഷം ഇത്രയും ദിവസം നീട്ടി കൊണ്ടു പോയത് വൻ അഴിമതിക്ക് കളം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു .മദ്യ വ്യവസായ മേഖലയിലെതൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിക്കാതെ കോടതിയിൽ പോലും ചോദ്യം ചെയ്യാനാവാത്ത നിയമഭേദഗതിയിലൂടെ തീരുമാനങ്ങൾ അടച്ചേൽപ്പിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല.
കേന്ദ്ര നിർദ്ദേശത്തെത്തുടർന്ന് മാത്രം വിൽപ്പന നിർത്തിയിരുന്ന മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന തിരക്കിന്റെ പേരുപറഞ്ഞു ബാറുകളിൽ പാഴ്‌സൽ നൽകുന്നതിനായി കൗണ്ടറുകൾ തുറക്കുന്നതിന് ഓർഡിനൻസ് പുറത്തിറക്കിയതിലൂടെ വൻ അഴിമതിക്ക് കളമാരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. മദ്യവിൽപ്പനയിലൂടെ സർക്കാരിനു ലഭിക്കുന്ന കോടികളുടെ സാമ്പത്തിക നേട്ടം സ്വകാര്യ മദ്യമുതലാളിമാർക്ക് കൊ വിഡി ന്റെ മറവിൽ തീറെഴുതിക്കൊടുക്കാനുള്ള സർക്കാർ നീക്കം അപഹാസ്യവുമാണ്. .മദ്യ .വ്യവസായ തൊഴിലാളി ഫെഡറേഷൽ' ജില്ലാ: പ്രസിഡന്റ് വി എം. ജോസഫ്, ജന:സെക്രട്ടറി എം എം ജോർജ്കുട്ടി' ബി മനോജ് കുമാർ, ബിനു തോമസ്; ജെ.എസ്സ് ജോൺ; ജയ്‌മോൻ .പി.ജി സ്മിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു