കുഞ്ചിത്തണ്ണി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആനച്ചാൽ ആഡിറ്റ് റോഡ് ഗതാഗതയോഗ്യമാകുന്നു . ഏറെക്കാലമായി തകർന്ന് കിടന്നിരുന്നതിനാൽ ഇതുവഴി വാഹനഗതാഗതം ഏറെ ദുഷ്‌ക്കരവും അപകട സാദ്ധ്യതയേറിയതുമായിരുന്നു. കുഞ്ചിത്തണ്ണി, ബൈസൺവാലി നിവാസികൾക്ക് അടിമാലി ,മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള യാത്രാമാർഗമായ ഈ റോഡിൽ ദിവസേന യാത്രാ ബസുകളുൾപ്‌ടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഓടുന്നത് . മൂന്നര കിലോമീറ്റർ റോഡ് നിർമ്മിക്കുന്നതിനായി 3.5 കോടി രൂപയാണ് അനുവദിച്ചിരുത്. റോഡിൽ വെള്ളം കെട്ടി നിന്നിരുന്ന സ്ഥലങ്ങളിൽ ടൈൽ വിരിക്കൽ ജോലികളും പൂർത്തികരിച്ചിട്ടുണ്ട്.