തൊടുപുഴ : മാറ്റി വെച്ച എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾഈ മാസം 26 ന് പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷകൾ നടത്താനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്.വിദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എത്തുകയും ഹോംക്വാറന്റൈനിലാവുകയും ചെയ്ത സാഹചര്യമാണിപ്പോഴുള്ളത്. ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽ നിന്നും പരീക്ഷ എഴുതാൻ കുട്ടികൾവരുന്നതും പരീക്ഷഡ്യൂട്ടിക്ക് അദ്ധ്യാപകരും ഇതര ജീവനക്കാരും വരുന്നതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കും. സി.ബി.എസ്.സി.പരീക്ഷകൾ ഇപ്പോൾ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളതിനാൽ കേരളത്തിൽതിരക്കിട്ട് പരീക്ഷയും ഫലപ്രഖ്യാപനവും നടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല. തിരക്കിട്ട് പരീക്ഷ നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് കെ.പി.എസ്.ടി.എ.ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് വി.എം.ഫിലിപ്പച്ചന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.കെ കിങ്ങിണി , ഉണ്ണികൃഷ്ണൻ കെ.ആർ, വി.ഡി.എ ബ്രാഹം, ഷെല്ലി ജോർജ്, ടോമി ഫിലിപ്പ്, ബിജു ജോസഫ്, ജോളി മുരിങ്ങമറ്റം, നാസർ പി.എം., ബിജോയി മാത്യു, കെ.രാജൻ, സി.കെ.മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.