ഇടുക്കി : ശാസ്ത്രീയ കൃഷിയിലൂടെ കൂടുതൽ വിളവെടുത്ത് ഭക്ഷ്യ സുരക്ഷയിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപന ഭക്ഷ്യ സുരക്ഷ നിർവ്വഹണോദ്യോഗസ്ഥർക്കും പ്രതിനിധികൾക്കും ഹരിത കേരള മിഷൻ കലക്ട്രേറ്റിൽ സംഘടിപ്പിച്ച പരിശീലന ക്ലാസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.കൊവിഡാനന്തര ലോകം നേരിടാൻ പോകുന്നത് ഭക്ഷ്യക്ഷാമമായിരിക്കും. ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിങ്ങനെ എല്ലാ കൃഷിയും പ്രോത്സാഹിപ്പിക്കണം.കാലി വളർത്തലും പാൽ വിപണനവും ജില്ലയിൽ എല്ലാവർക്കും ഏർപ്പെടാവുന്നതാണ്. ഭക്ഷണയോഗ്യമായ എന്തും പരമാവധി ഉദ്പ്പാദിപ്പിച്ച് ഭക്ഷ്യ സുരക്ഷയ്ക്ക് എല്ലാവരേയും പങ്കാളികളാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കൃഷി വകുപ്പിനും കാർഷിക വികസന ഏജൻസികൾക്കും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.