തൊടുപുഴ : അറക്കുളം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ മൂലമറ്റംപുള്ളിക്കാനം റോഡിൽ എടാടിന് സമീപം അന്ത്യൻപാറ ഭാഗത്ത് മണ്ണും കല്ലും ഇടിഞ്ഞുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് ഈ വഴി കടന്നു പേകുന്നതിന് സാധിക്കുന്നത്. മഴ ശക്തമാകുന്നതോടെ മണ്ണ് ഇടിയുന്നതിനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മണ്ണ് ഇടിഞ്ഞ സ്ഥലം റോഷി അഗസ്റ്റിൻ എം.എൽ.എ സന്ദർശിച്ചു. റോഡ് ഗതാഗയോഗ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് നിർദ്ദേശിച്ചു. പതിപ്പള്ളിഇടാട്പുള്ളിക്കാനം ഭാഗത്തേക്കുള്ള നിരവധി ആളുകൾ ഈ റോഡിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.