prathishedham

തൊടുപുഴ: മഹാമാരിയുടെ മറവിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ കുത്തകകൾക്ക് അനുകൂലമായി മാറ്റിയെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ(ടി.യു.സി.ഐ)യുടെ നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബാബു മഞ്ഞള്ളൂർ, യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ.ടോമി, ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.എ.സദാശിവൻ, ടി.ജെ. ബേബി, വി.സി. സണ്ണി, ജോർജ് തണ്ടേൽ എന്നിവർ പങ്കെടുത്തു.