ചെറുതോണി : വാത്തിക്കുടി സമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് .ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ ഇടപാടുകളിൽ നിന്ന് 6.5 ലക്ഷത്തോളം രൂപ ജീവനക്കാരൻ തട്ടിയെടുത്തതായി കണ്ടെത്തി .എന്നാൽ ഇക്കാര്യം മാസങ്ങൾക്ക് മുൻപ് തന്നെ മനസിലാക്കിയ മെഡിക്കൽ ഓഫീസർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ഭരണകക്ഷി യൂണിയന്റെ നേതാവായ ജീവനക്കാരനെ സംരക്ഷിക്കയായിരുന്നു എന്നാണ് ആരോപണം എച്ച്.എം.സി യുടെ ഇപടാടുകളിലുള്ള തുക മാത്രമാണ് ആറര ലക്ഷത്തോളം രൂപ കാണാതായതായി പറയുന്നത്. . ഒ.പി. ടിക്കറ്റ്, ഇ.സി ജി , ലാബ് ടെസ്റ്റുകൾ തുടങ്ങിയവ ഇനത്തിൽ വർഷങ്ങളായി രോഗികളിൽ നിന്ന് ലഭിച്ച തുകയാണ് ഇപ്പോൾ കാണാതായത്. സർക്കാർ പദ്ധതികളിൽ നിന്നും എൻ.എച്ച്.എമ്മിൽ നിന്നും പല പദ്ധതികൾക്കായി ലഭിക്കുന്ന പണത്തിലൂടെ ദൈനംദിന പ്രവർത്തനങ്ങൾ നടന്നു പോകുമെന്നതിനാൽ എച്ച്.എം.സിയുടെ സ്വന്തം തുക അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനായി മാറ്റി വച്ചിരുന്നു ഈ തുക അക്കൗണ്ടിൽ സൂക്ഷിക്കുകയാണന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതയെ ധരിപ്പിച്ചിരുന്നത്. എന്നാൽ 2015- 16 മുതലുള്ള കണക്കുകൾ എച്ച്.എം.സി.ചെയർമാൻ കൂടിയായ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പല തവണ ആവശ്യപ്പെട്ടിട്ടും കണക്കുകൾ വ്യക്തമാക്കാതെ വന്നതോടെ ക്രമക്കേടുള്ളതായി സംശയിച്ച പ്രസിഡന്റ് മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം കത്ത് നൽകിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക താൽപ്പര്യമെടുത്ത് ആശൂപത്രി മാനേജ്‌മെന്റ് കമ്മറ്റി വിളിച്ചു ചേർക്കുുകയും ഇന്ന് മുഴുവൻ തുകയും അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.